വായനാ വാരവുമായി ബന്ധപ്പെട്ട് വായനാ യാത്ര സംഘടിപ്പിച്ച മലയാളം department ന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. എനിക്ക് ഏറ്റവും പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് പത്മരാജൻ മാഷ്. അദ്ധേഹത്തിന്റെ തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മൂന്നാംപക്കം, ഞാൻ ഗന്ധർവൻ, സീസൺ തുടങ്ങിയ സിനിമകൾ എന്റെ പ്രീയപ്പെട്ട സിനിമകളാണ്.അതിൽ തൂവാനത്തുമ്പികൾ ഒരു പടി മുന്നിൽ തന്നെ നിൽക്കുന്നു.പത്മരാജൻ മാഷിന്റെ വീട്ടിൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു. ഇന്ന് ആ…
Read Moreജീവിതം തന്നെ എഴുത്താക്കി വായനക്കാരനെ വിസ്മയിപ്പിച്ച മഹാനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ജീവിക്കാൻ വേണ്ടി എഴുതുകയും എഴുതാൻ വേണ്ടി ജീവിക്കുകയും ചെയ്ത വിസ്മയമായിരുന്നു അദ്ദേഹമെന്നും ഡോ.ജി.വത്സലാ ദേവി അഭിപ്രായപ്പെട്ടു. എസ്.ഡി.കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വത്സലാ ദേവി. ഗ്രാമീണ ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും മലയാളിയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിച്ചു എന്നതാണ് ബഷീറിന്റെ എഴുത്തിന്റെ കരുത്ത്. വിശപ്പും തിക്തമായ ജീവിതാനുഭവങ്ങളും ബഷീറിലെ എഴുത്തുകാരനെ ഉജ്ജ്വലിപ്പിച്ചു. ആഡംബരങ്ങളുടെ ഇക്കാലത്ത് ജീവിത യാഥാർത്ഥ്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ ബഷീർ…
Read Moreവായന പക്ഷാചരണത്തിന്റെ ഭാഗമായി ആലപ്പുഴ എസ്.ഡി.കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള തുടങ്ങി. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ .ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡോ.എസ്.അജയകുമാർ ഡോ.സിന്ധു അന്തർജ്ജനം ഡോ. ദേവി കെ വർമ, ഡോ.എസ്.സജിത്കുമാർ എന്നിവർ സംസാരിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. മേള 04-07-2019നു സമാപിക്കും. ജൂലായ് 5 വെള്ളിയാഴ്ച ബഷീർ അനുസ്മരണം നടക്കും.
Read Moreതിരുവനന്തപുരം ആകാശവാണിയിലെ ‘യുവവാണി ‘യുടെ റെക്കോഡിങ് ഇന്ന് എസ്.ഡി കോളേജിൽ നടന്നു.. പ്രിൻസിപ്പാൾ ഡോ.എസ് നടരാജ അയ്യർ സാർ കോളേജിന്റെ ചരിത്രവും പ്രവർത്തനവും വിശദീകരിക്കുന്നു. വിവിധ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ മികവുറ്റ കലാപരിപാടികൾ അവതരിപ്പിച്ചു..ഇംഗ്ലിഷ് വിഭാഗത്തിലെ ലക്ഷ്മി സോണി അവതാരകയായി.. യുവവാണി ടീമിന് നന്ദി..
Read Moreഎസ് ഡി. കോളേജ് മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു. രാവണായനം., സീതായനം, രാമായനം എന്നിങ്ങനെ മൂന്ന് പ്രഭാഷണങ്ങളും സജീവ ചർച്ചയും നടന്നു. രാവണായനത്തിൽ കവിയും നോവലിസ്റ്റുമായ ശ്രീ. കാവാലം ബാലചന്ദ്രൻ പ്രഭാഷണം നടത്തി. ചേർത്തല എൻ. എസ് എസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ.എൻ. രേണുക സീതായനം അവതരിപ്പിച്ചു. ഉച്ച തിരിഞ്ഞ് എസ്. ഡി. കോളേജ് പൂർവ വിദ്യാർത്ഥിയും മലയാള മനോരമ ഉദ്യോഗസ്ഥനുമായ ശ്രീ. സതീഷ് കുമാർ രാമായനം ചിന്ത അവതരിപ്പിച്ചു. മലയാള…
Read Moreആലപ്പുഴ: എഴുത്തുകാരനെന്നോ കഥാപാത്രമെന്നോ, ചരിത്രമെന്നോ ഭാവനയെന്നോ അതിരുകളില്ലാത്ത എഴുത്തിന്റെ മാന്ത്രികതയാണ് ഉത്തരാധുനുകതയായി പ്രത്യക്ഷപ്പെടുന്നതെന്ന് ഡോ.ടോമി ജോൺ വിലയിരുത്തി. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയ്ക്കു ശേഷമുള്ള ജീവിതപരിസരത്തെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടുവേണം പുതിയസാഹിത്യം വായിക്കാൻ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വിഭിന്നമായി നിലക്കാൻ സാഹിത്യത്തിനു മാത്രമായി കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. നോബൽ സമ്മാന ജേതാവ് ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ടാണ് ഉത്തരാധുനിക സാഹിത്യത്തെ അദ്ദേഹം വിലയിരുത്തിയത്. മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ…
Read More


