എഴുപത്തിയഞ്ചാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ആലപ്പുഴ എസ് ഡി കോളേജിന് രസതന്ത്രത്തിൽ ഇന്ത്യൻ പേറ്റൻ്റ്. നാനോ കണങ്ങളുടെ നിർമാണത്തിൽ കണ്ടെത്തിയ നൂതന മാർഗത്തിനാണ് പേറ്റൻ്റ്. ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നാനോ മെറ്റൽകണങ്ങൾ നിർമിക്കാനുള്ള നൂതന രീതിയാണ് രസതന്ത്ര വിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. കെ.എച്ച്. പ്രേമയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്. ചെറുനാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന കാർബണിക രാസവസ്തുക്കൾക്ക് നിരോക്സീകരണത്തിലൂടെ ലോഹ സംയുക്തങ്ങളിലെ ലോഹത്തെ നാനോ കണങ്ങളാക്കി മാറ്റാൻ കഴിയുമെന്ന കണ്ടുപിടുത്തമാണ് അംഗീകരിക്കപ്പെട്ടത്. പ്രധാനമായും…
Read More


